Sunday, December 14, 2008

മൂന്ന് രാത്രിയും രണ്ടു പകലും നീണ്ട ഗിരീശന്റെ ഓട്ടത്തിന്റെ കഥ

ഗിരീശന്റെ ഓട്ടം..ആന ഓട്ടങ്ങളുടെ ചരിത്രത്തിലേക്ക്...

മൂന്ന് പതിറ്റാണ്ട് മുന്‍പാണ്. കൊല്ലവും തീയതിയുമൊന്നും ആരുടേയും ഓര്‍മയിലില്ല. ആന പറമ്പില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയ ഗിരീശന്‍ ഇടഞ്ഞു അമ്പലത്തില്‍ വന്നതും മൂന്ന് ദിവസം ക്ഷേത്ര നഗരിയെ വിറപ്പിച്ചു നിന്നതും പഴമക്കാര്‍ മറന്നിട്ടില്ല. ഇന്നത്തെ
ഗിരീശന് അത്തരം ഒരു മുഖമുണ്ടായിരുന്നു എന്ന് പുതിയ ആന പ്രേമികളോട് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കില്ല.
ഒന്നാമന്‍ പണിക്കര്‍ക്കും രണ്ടാമന്‍ കേശവനും ചേര്‍ന്നാണ്‌ അന്ന് ഗിരീശനെ കുളിപ്പിക്കാന്‍ കൊണ്ടുപോയത്, എരൂരെ ആനപ്പരമ്പിലെ കുളത്തില്‍ ആണ് കഴുകല്‍. കുളിക്കുമ്പോഴും ആനക്ക് പുറത്തു ആള് വേണമെന്നു നിര്‍ബന്ധം.കേശവന് പകരം അന്ന് കയറിയത് പണിക്കരായിരുന്നു, എന്തോ പന്തികേടിലയിരുന്ന ആന പണിക്കര്‍ താഴെ ഇറങ്ങുമ്പോള്‍ കുടഞ്ഞു താഴെയിട്ടു.നിലത്തു വീണ പണിക്കരെ തുമ്പികൊണ്ടു അമര്‍ത്തി. കൊമ്പ് കൊണ്ടു കുത്താന്‍ ഓങ്ങി. പെട്ടന്ന് പണിക്കര്‍ ആന എന്താ കാണിക്കുന്നത് എന്ന് ഒച്ച വച്ചു. പിന്നെ അല്‍പ സമയം ആനപരമ്പില്‍ ചുറ്റി നിന്ന ഗിരീശന്‍ വേഗത്തില്‍ പറമ്പില്‍ നിന്നു റോഡില്‍ ഇറങ്ങി. വന്ന വഴിയിലുടെ തിരക്കിട്ട് പാഞ്ഞു. ഗിരീശന്റെ പോക്ക് പന്തിയല്ലെന്ന് കണ്ടു ആളുകള്‍ പിന്നാലെ കൂടി. വഴിയിലൊന്നും കുഴപ്പം കാണിക്കാതെ ഗിരീശന്‍ നേരെ അമ്പലത്തിനുള്ളില്‍ കയറി. ഈ സമയം കാവല്‍ക്കാരന്‍ സഹദേവനും ഓതിക്കനും ക്ഷേത്ര മുറ്റത്തുണ്ട്. ആന വന്നു പന്തലില്‍ നിന്നു. സഹദേവന്‍ ഗിരീശനെ വിളിച്ചു. ആനപ്പുറത്ത് പേടിച്ചു വിറച്ചു രണ്ടാം പാപ്പാന്‍ കേശവന്‍ ഇരിപ്പുണ്ട്. കുഴപ്പം മനസിലായ സഹദേവനും ഓതിക്കനും ആനയോട്‌ കാല്‍ പോക്കന്‍ പറഞ്ഞതും ആന കാല്‍ പൊക്കി. അതുവരെ ജീവന്‍ പോയ മട്ടില്‍ ഇരുന്ന കേശവന്‍ കിട്ടിയ തക്കത്തിന് ചാടി താഴെ ഇറങ്ങി. വെടികൊണ്ടത്‌ പോലെ ഒറ്റ ഓട്ടം. മതിലിനു പുറത്തേക്ക്. ഈ സമയം സഹദേവന്‍ ആനപിന്കാലിലെ ചങ്ങല പന്തലിന്റെ കാലില്‍ കുരുക്കി, കൊളുത്തിട്ടു. ആന നീരിലായി കഴിഞ്ഞിരുന്നു. പപ്പനെ ഓടിക്കുമെന്നല്ലാതെ വേറെ ഉപദ്രവമില്ല. ആ നില്പ് മൂന്ന് ദിവസം നിന്നു. നാലാം ദിവസം ആനയുടെ കാലിലെ കൊളുത്ത് വിട്ടു. ഗിരീശന്‍ പയ്യെ ക്ഷേത്ര മുറ്റത്ത്
ഇറങ്ങി നടപ്പ് തുടങ്ങി. പന്തികേടനെന്നു മനസിലാക്കിയ ദേവസ്വം ഓഫീസര്‍ ഗോപുരങ്ങള്‍ അടക്കാന്‍ പറഞ്ഞു. പിന്നത്തെ മൂന്നു പകലും രണ്ടു രാത്രിയും അക്ഷരാര്‍ത്ഥത്തില്‍ ഗിരീശന്റെതായിരുന്നു.
ആ കഥ അടുത്ത പോസ്റ്റില്‍ .......