Sunday, December 14, 2008

മൂന്ന് രാത്രിയും രണ്ടു പകലും നീണ്ട ഗിരീശന്റെ ഓട്ടത്തിന്റെ കഥ

ഗിരീശന്റെ ഓട്ടം..ആന ഓട്ടങ്ങളുടെ ചരിത്രത്തിലേക്ക്...

മൂന്ന് പതിറ്റാണ്ട് മുന്‍പാണ്. കൊല്ലവും തീയതിയുമൊന്നും ആരുടേയും ഓര്‍മയിലില്ല. ആന പറമ്പില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയ ഗിരീശന്‍ ഇടഞ്ഞു അമ്പലത്തില്‍ വന്നതും മൂന്ന് ദിവസം ക്ഷേത്ര നഗരിയെ വിറപ്പിച്ചു നിന്നതും പഴമക്കാര്‍ മറന്നിട്ടില്ല. ഇന്നത്തെ
ഗിരീശന് അത്തരം ഒരു മുഖമുണ്ടായിരുന്നു എന്ന് പുതിയ ആന പ്രേമികളോട് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കില്ല.
ഒന്നാമന്‍ പണിക്കര്‍ക്കും രണ്ടാമന്‍ കേശവനും ചേര്‍ന്നാണ്‌ അന്ന് ഗിരീശനെ കുളിപ്പിക്കാന്‍ കൊണ്ടുപോയത്, എരൂരെ ആനപ്പരമ്പിലെ കുളത്തില്‍ ആണ് കഴുകല്‍. കുളിക്കുമ്പോഴും ആനക്ക് പുറത്തു ആള് വേണമെന്നു നിര്‍ബന്ധം.കേശവന് പകരം അന്ന് കയറിയത് പണിക്കരായിരുന്നു, എന്തോ പന്തികേടിലയിരുന്ന ആന പണിക്കര്‍ താഴെ ഇറങ്ങുമ്പോള്‍ കുടഞ്ഞു താഴെയിട്ടു.നിലത്തു വീണ പണിക്കരെ തുമ്പികൊണ്ടു അമര്‍ത്തി. കൊമ്പ് കൊണ്ടു കുത്താന്‍ ഓങ്ങി. പെട്ടന്ന് പണിക്കര്‍ ആന എന്താ കാണിക്കുന്നത് എന്ന് ഒച്ച വച്ചു. പിന്നെ അല്‍പ സമയം ആനപരമ്പില്‍ ചുറ്റി നിന്ന ഗിരീശന്‍ വേഗത്തില്‍ പറമ്പില്‍ നിന്നു റോഡില്‍ ഇറങ്ങി. വന്ന വഴിയിലുടെ തിരക്കിട്ട് പാഞ്ഞു. ഗിരീശന്റെ പോക്ക് പന്തിയല്ലെന്ന് കണ്ടു ആളുകള്‍ പിന്നാലെ കൂടി. വഴിയിലൊന്നും കുഴപ്പം കാണിക്കാതെ ഗിരീശന്‍ നേരെ അമ്പലത്തിനുള്ളില്‍ കയറി. ഈ സമയം കാവല്‍ക്കാരന്‍ സഹദേവനും ഓതിക്കനും ക്ഷേത്ര മുറ്റത്തുണ്ട്. ആന വന്നു പന്തലില്‍ നിന്നു. സഹദേവന്‍ ഗിരീശനെ വിളിച്ചു. ആനപ്പുറത്ത് പേടിച്ചു വിറച്ചു രണ്ടാം പാപ്പാന്‍ കേശവന്‍ ഇരിപ്പുണ്ട്. കുഴപ്പം മനസിലായ സഹദേവനും ഓതിക്കനും ആനയോട്‌ കാല്‍ പോക്കന്‍ പറഞ്ഞതും ആന കാല്‍ പൊക്കി. അതുവരെ ജീവന്‍ പോയ മട്ടില്‍ ഇരുന്ന കേശവന്‍ കിട്ടിയ തക്കത്തിന് ചാടി താഴെ ഇറങ്ങി. വെടികൊണ്ടത്‌ പോലെ ഒറ്റ ഓട്ടം. മതിലിനു പുറത്തേക്ക്. ഈ സമയം സഹദേവന്‍ ആനപിന്കാലിലെ ചങ്ങല പന്തലിന്റെ കാലില്‍ കുരുക്കി, കൊളുത്തിട്ടു. ആന നീരിലായി കഴിഞ്ഞിരുന്നു. പപ്പനെ ഓടിക്കുമെന്നല്ലാതെ വേറെ ഉപദ്രവമില്ല. ആ നില്പ് മൂന്ന് ദിവസം നിന്നു. നാലാം ദിവസം ആനയുടെ കാലിലെ കൊളുത്ത് വിട്ടു. ഗിരീശന്‍ പയ്യെ ക്ഷേത്ര മുറ്റത്ത്
ഇറങ്ങി നടപ്പ് തുടങ്ങി. പന്തികേടനെന്നു മനസിലാക്കിയ ദേവസ്വം ഓഫീസര്‍ ഗോപുരങ്ങള്‍ അടക്കാന്‍ പറഞ്ഞു. പിന്നത്തെ മൂന്നു പകലും രണ്ടു രാത്രിയും അക്ഷരാര്‍ത്ഥത്തില്‍ ഗിരീശന്റെതായിരുന്നു.
ആ കഥ അടുത്ത പോസ്റ്റില്‍ .......

Friday, November 14, 2008

ചില ആന ചിത്രങ്ങള്‍

വാട്ടര്‍ കളര്‍ ആണ്. ആന ഏതാണെന്ന് പറയാമോ.
ഇതു സംശയിക്കേണ്ട ഗിരീശന്‍ തന്നെ
പള്ളത്താന്‍കുളങ്ങര ഗിരീശന്‍. അക്രിലിക് കളര്‍
ഇതോ.. കുട്ടന്‍കുളങ്ങര രാമദാസ്. വാട്ടര്‍ കളര്‍.

ഗുരുവായൂര്‍ ഇന്ദ്രസേന്‍. വാട്ടര്‍ കളര്‍.
പാമ്പാടി രാജന്‍ തന്നെ. വാട്ടര്‍.
ഇതും ഗിരീശന്‍. വാട്ടര്‍.
ഗിരീശന്‍. അക്രിലിക്.

രാജന്‍..വാട്ടര്‍.
ശിവസുന്ദര്‍. തിരുവമ്പാടിയുടെ സുന്ദരന്‍. അക്രിലിക് കളര്‍.
ആക്രിലിക്കില്‍ വരച്ച ചിത്രം.
ഗിരീശന്‍ ആണെന്നാണ് സങ്കല്പം

Sunday, November 9, 2008

ഗിരീശനും പാപ്പാന്‍ വേണുവും


നല്ല പാപ്പാനെ നന്നായി അനുസരിക്കും ഗിരീശന്‍‍. പണിക്കരെ പോലെ ഗിരീശന്‍ വേണുവിനെയും ഇഷ്ടമാണ്. ഒന്നര പതിറ്റാണ്ടായി പലപ്പോഴായി ഈ തൃശൂര്‍കാരന്‍ ഗിരീശന്റെ കൂടെയുണ്ട്. 51 കാരനായ വേണു 32 വര്ഷമായി ആന പണിയിലുണ്ട്. അച്ഛന്‍ നാരായണന്‍ നായര്‍, ഇളയഅച്ഛന്‍ പത്മനാഭന്‍ നായര്‍, അമ്മാവന്‍ പ്രഭാകരന്‍ നായര്‍, വലിയച്ചന്‍ രാമന്‍ നായര്‍ എന്നിവരുടെ പാത പിന്‍തുടര്‍ന്നു വേണു ആനപ്പനിക്കരനായത്. ദേവസ്വം ശിവകുമാരില്‍ ആണ് തുടക്കം. 14 അം വയസ്സില്‍. പിന്നീട് രാമചന്രന്‍, ജനാര്‍ദ്ദനന്‍, ബലരാമന്‍, അയ്യപ്പന്‍കുട്ടി, ഗോവിന്ദന്‍ എന്നിവരിലൂടെ വേണുവിനു പാപ്പാനായി ആദ്യ നിയമന്‍ കിട്ടിയപ്പോള്‍ കയറിയ ഗിരീശനില്‍ വീണ്ടും.
പപ്പന്‍ പണിയുടെ മഹത്തായ 32 ആം വര്‍ഷത്തിലാണ് വേണു. ഗിരീശനെ സ്നേഹിക്കുന്നവര്‍ വേണുവിനെയും ഇഷ്ടപ്പെടുന്നു.

Saturday, November 8, 2008

ദേവസ്വം ഗിരീശന്‍ ഇനി ത്രിപുനിതുരയില്‍

ദേവസ്വം ഗിരീശന്‍
25 വര്‍ഷത്തിനു ശേഷം ദേവസ്വത്തിന്റെ ഗിരീശന്‍ ത്രിപൂനിതുരയില്‍ തിരിച്ചെത്തിയിരിക്കുന്നു. ആന ചന്തത്തിന്റെ പരകോടി എന്ന് ഈ കൊമ്പന് വിശേഷണം. എടുത്ത കൊമ്പ്. കൂറ്റന്‍ ചെവി. ഉടല്‍ നീളം. സുന്ദരന്‍ പെരുമുഖം. അന്പതിലും മാറാത്ത കുട്ടിത്തം. ഇത്രയുമൊക്കെ പോരെ ഒരു ആനയെ ഇഷ്ടപ്പെടാന്‍.
തുലാം ഒമ്പതിന് ക്ഷേത്രത്തില്‍ വന്ന ഗിരീശന്‍ ‍ ഇനി കൊടുങ്ങല്ലോര്‍ക്ക് പോകുന്നില്ല എന്ന് ആദ്യം പറഞ്ഞതു ദേവസ്വം മെമ്പര്‍ കെ കെ മോഹനന്‍ ആണ്. ഞാന്‍ പലരെയും വിളിച്ചു ചോദിച്ചു. എല്ലാവര്ക്കും സന്തോഷം. ദേശാഭിമാനിയില്‍ വാര്ത്താ വന്നു.
ഗിരീശന്‍ എന്നാല്‍ ത്രുപുനിതുര എന്നാണ്. അത്ര ബന്ധം. ഞങ്ങളുടെ കുട്ടിക്കാലത്ത് ആന എന്നാല്‍ ഗിരീശന്‍ ആണ്. എത്രയോ കഥകള്‍ കേട്ടിരിക്കുന്നു. തൃപ്പുനിതുര രാമന്‍കുട്ടി, ഗോപാലന്‍കുട്ടി, ചിദംബരന്‍, പഷ്ണിക്കുന്തം അങ്ങനെ ഒരുപാടു ആനകള്‍ ഇവിടെ ഉണ്ടായിരുന്നു. അതുപോലെ പേരെടുത്തു ഗിരീശനും. മൂന്ന് പതിറ്റാണ്ട് മുന്‍പത്തെ ഒരു സംഭവം അതാണ് ഗിരീശനെ ത്രുപൂനിതുരക്ക് നഷ്ടപ്പെടുത്തിയത്. ആ സംഭവം അടുത്ത പോസ്റ്റില്‍.

Tuesday, September 16, 2008

ദേവസ്വം ഗിരിശന്.


ഇതു കൊച്ചി ദേവസ്വം ഗിരിശന്.
ഒരു പക്ഷെ കേരളത്തിലെ ആന കുടുംബത്തിന്റെ കാരണവര്. വര്ഷങ്ങളോളം തൃപുനിതുര ഗിരീശനായിരുന്നു. ഇപ്പോള് കൊടുങ്ങല്ലൂര് ഗിരീശന്. ആന ചന്തത്തില് ഇവനെ വെല്ലാന് ആരുമില്ല. ഗിരീശന് കഥകള് ഒരുപാടുണ്ട്. അത് പിന്നീട്.

Monday, August 4, 2008



ആനപ്രേമികള്ക്കും വേണം പെരുമാറ്റചട്ടം

ലയാളിയുടെ ആനപ്രേമത്തിനു എത്ര വയസ്സായി എന്ന് ചോതിച്ചാല് ഉത്തരം മുട്ടും. അത്രയും പഴക്കമുണ്ട്. എന്നാല് നമ്മുടെ ആനപ്രേമം ഇന്നു എവിടെ എത്തി നില്ക്കുന്നു എന്നാണെങ്കില് ചിലത് പറയാനുണ്ട്. ഏറ്റവുമൊടുവില് ഇരിങ്ങാലക്കുടയില് ഒരു ആനപ്രേമി കൊല്ലപെട്ടപ്പോള് പറയണമെന്ന് കരുതിയതാണ്. അത് ഇങ്ങനെയാവട്ടെ.
കേട്ടിടത്തോളം ആനകയരല് മുന്പ് ഒരു കല തന്നെ ആയിരുന്നു. ഓട്ടോ വാങ്ങാന് ലോണ് കിട്ടാതെ വരുമ്പോള് ആനകയരാം എന്നല്ല അക്കാലത്തു നടപ്പുണ്ടയിരുന്നത്. അവനങ്ങട്ടു മനയിലേയും പൂമുള്ളിയെയും ആനപരിചരണ ചരിത്രം കേട്ടിട്ടില്ലേ. അമ്മുണ്ണി നായര് മുതല് ഓണകൂര് പൊന്നന് വരെ പാപ്പാന്മാര് കാണിച്ചുതന്നതും അതുതന്നെ. ആനപ്രേമികളിലും ഉണ്ട് ഉത്തമ മാതൃകകള്. കൊച്ചി, തിരുവിതന്കൂര് രാജാക്കള് മുതല് പെരിയപ്പുറത്തെ ഇത്താക്ക് വൈദ്യന് വരെ. ആന ഉടമകളില് കൊച്ചിയിലെ ഷേനോയിയെ പോലുള്ളവര്.
ഇന്നു ആനപ്രേമം മാത്രമല്ല ആനപ്പണിയും ആന വളര്ത്തലും ഒക്കെ മാറിപ്പോയി. ആന പ്രേമി ഒഴികെ എല്ലാവര്ക്കും സര്ക്കാര് പെരുമാറ്റച്ചട്ടം കൊണ്ടുവന്നു. അത്രയും നന്ന്. ഇനി ആനപ്രേമികല് എന്നവിഭാഗത്തിന് ചട്ടം കൊണ്ടുവരണം. വൈകിച്ചുകൂട.
എവിടെയെങ്കിലും ഒരു ആനയുടെ ചങ്ങല കിലുങ്ങിയാല് കൌതുകത്തോടെ വരുന്നതും കാണുന്നതും മനസിലാക്കാം. പപ്പാന്മാരോടുള്ള വീരാരാധനയും ഓക്കേ.അതിനുമപ്പുറം പോകുന്ന ആന പ്രേമക്കാരുടെ എണ്ണം കൂടിവരുന്നു. പാപ്പാനുമായി ലോഹ്യം കൂടുന്നത് മദ്യം കുടിച്ചു വേണോ. മറ്റൊരുകൂട്ടര്ക്ക് ആനവാല് വേണം. ആനയെ കഴുകാന് മുതല് മാറ്റി കെട്ടാന് വരെ ഇക്കൂട്ടരുണ്ടാകും.
ഇടഞ്ഞു നില്ക്കുന്ന ആനയെ തളക്കുന്ന കൂട്ടരാണ് അടുത്തത്. വാര്ത്ത മണ്തരിഞ്ഞു ഇവര് എത്തും. പിന്നെ വടമെടുക്കലായി, വലിയകോല് പിടിക്കലായി, ആനയെ എറിയലായി. എത്രയോ സ്ഥലത്തു കണ്ടിരിക്കുന്നു. ആനക്കരെക്കാള് വലിയ ആനക്കാര്. ഇരിങ്ങാലക്കുടയില് കണ്ടത് ഇത്തരം ദുരന്തമായിരുന്നു.
ആനയുടെ പടം എടുപ്പുകാരാന് മറ്റൊന്ന്. ആനപ്രേമികള് തന്നെ. എല്ലാര്ക്കും വേണ്ടത് ആനയുടെ തല കുന്തം പോലെ കുത്തിപോക്കിയ പോസ് തന്നെ. മറ്റൊരു കൂട്ടര് ആനയുടെ കൊമ്പില് പിടുത്തക്കാരന്. ഒരു ഫോട്ടോ കിട്ടാന് എത്ര പണവും നല്കും. ഇരിങ്ങാലക്കുട ദുരന്തത്തിന്റെ തുടക്കം ഇത്തരം ഒരു സംഭവത്തില് നിന്നായിരുന്നു.
കുട്ടികളുടെ പേടി മാറ്റാനുള്ള ഗോഷ്ടി മറ്റൊന്ന്. കുട്ടി വാവിട്ടു കരഞ്ഞാലും പ്രശ്നമല്ല. കൊമ്പിനിടയിലൂടെ നടക്കും. അപകടം അടുതുണ്ട്ന്നു ഇവര് ഓര്ക്കുന്നില്ല. ഈ ഗോഷ്ടി നിയമം മൂലം നിരോധിക്കണം.
അടുത്തത് ആനയൂട്ടന്. ദിവസവും വെള്ളവും ഭക്ഷണവും കൊടുക്കുന്ന പാപ്പനെയാണ് ഈ ആനകള് കുത്തി മലര്തുന്നത്. അപ്പോളാണ് ഒരു പഴമോ കരിമ്പോ കാട്ടി ആനയുടെ ഇഷ്ടം കൂടാന് ചിലരുടെ ശ്രമം. സ്ത്രീകല് പോലും തലക്കിടിച്ചു നില്കുന്നത് കാണാം.
ഉല്സവ കമ്മിറ്റികളിലെ ഉധണ്ടന്മാരാണ് അടുത്തകൂട്ടര്. ഇവരെ നന്നാക്കാന് പറ്റില്ല. ആനകള് തന്നെ പരിഹാരം കാണട്ടെ. കരപ്രെമാനിതം, കുടുംബ പൊങ്ങച്ചം, മാടമ്പിത്തരം, ഒക്കെ പ്രെദര്സിപ്പിക്കാന് ഇവര് ആന കയറുന്നു. അനുഭവിക്കുന്നത് നാട്ടുകാര്.
ഇവര്ക്കൊക്കെ പെരുമാറ്റച്ചട്ടം വേണ്ടേ. തീര്ച്ചയായും വേണം.
samaanamaaya mattoru aana lekhanam

Friday, August 1, 2008


എവിടെ രാജഗജ

കാട്മണ്ടുവില് നിന്നു കാണാതായ ഏഷ്യയിലെ ഏറ്റവും വലിയ ആന രാജഗജ ഇപ്പോള് ഇവിടെയുണ്ട്. കാട്മാണ്ടുവിലെ വനത്തില് നില്ക്കുന്ന രാജഗജയുടെ ചിത്രമാണ് മുകളില്. കാണാതാകുന്നതിനു ഒരു വര്ഷം മുന്പ് ഒരു സായിപ്പു എടുത്തത്. രാജഗജ ഇവിടെ തിരുനല്വേലിയില് ഉണ്ടെന്നു എന്നോട് ചിലര് പറഞ്ഞു. ഒരു വര്ഷത്തിലേറെയായി കാട്മണ്ടുവില് നിന്നു കാണാതായ ആനയെ തമിഴ്നാട്ടിലേക്കു കടത്തി എന്നാണ് കഥ. ത്രിപുനിത്തുരയിലെ ചില മഹാന്മാര് ആനയെ അന്വേഷിച്ചു പോയി എന്നും കേട്ടു. അടുത്ത വര്ഷം ഉത്സവത്തിന് എഴുന്നുള്ളിക്കനനത്രേ. എന്തായാലും ആനയെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. രാജഗജ കൊല്ലപെട്ടത്തിന്റെ തെളിവും കിട്ടിയിട്ടില്ല.
കൂറ്റന് കൊമ്പും തലയും ഉടലും ഉണ്ടായിരുന്നതായി ചിത്രങ്ങളില് നിന്നു മനസിലാക്കാം. രാജങജയെ കണ്ടെത്താന് നമ്മുടെ ആന പ്രേമികള്ക്ക് കഴിയട്ടെ. വനം വകുപ്പിന് നഷ്ടപെട്ടാല് ഒരു വലിയ ആന. ആനപ്രേമികള്ക്കോ. പറഞ്ഞാലും തീരാത്ത, കേട്ടാല് മതിവരാത്ത ആനച്ചന്തം.