Friday, November 14, 2008

ചില ആന ചിത്രങ്ങള്‍

വാട്ടര്‍ കളര്‍ ആണ്. ആന ഏതാണെന്ന് പറയാമോ.
ഇതു സംശയിക്കേണ്ട ഗിരീശന്‍ തന്നെ
പള്ളത്താന്‍കുളങ്ങര ഗിരീശന്‍. അക്രിലിക് കളര്‍
ഇതോ.. കുട്ടന്‍കുളങ്ങര രാമദാസ്. വാട്ടര്‍ കളര്‍.

ഗുരുവായൂര്‍ ഇന്ദ്രസേന്‍. വാട്ടര്‍ കളര്‍.
പാമ്പാടി രാജന്‍ തന്നെ. വാട്ടര്‍.
ഇതും ഗിരീശന്‍. വാട്ടര്‍.
ഗിരീശന്‍. അക്രിലിക്.

രാജന്‍..വാട്ടര്‍.
ശിവസുന്ദര്‍. തിരുവമ്പാടിയുടെ സുന്ദരന്‍. അക്രിലിക് കളര്‍.
ആക്രിലിക്കില്‍ വരച്ച ചിത്രം.
ഗിരീശന്‍ ആണെന്നാണ് സങ്കല്പം

Sunday, November 9, 2008

ഗിരീശനും പാപ്പാന്‍ വേണുവും


നല്ല പാപ്പാനെ നന്നായി അനുസരിക്കും ഗിരീശന്‍‍. പണിക്കരെ പോലെ ഗിരീശന്‍ വേണുവിനെയും ഇഷ്ടമാണ്. ഒന്നര പതിറ്റാണ്ടായി പലപ്പോഴായി ഈ തൃശൂര്‍കാരന്‍ ഗിരീശന്റെ കൂടെയുണ്ട്. 51 കാരനായ വേണു 32 വര്ഷമായി ആന പണിയിലുണ്ട്. അച്ഛന്‍ നാരായണന്‍ നായര്‍, ഇളയഅച്ഛന്‍ പത്മനാഭന്‍ നായര്‍, അമ്മാവന്‍ പ്രഭാകരന്‍ നായര്‍, വലിയച്ചന്‍ രാമന്‍ നായര്‍ എന്നിവരുടെ പാത പിന്‍തുടര്‍ന്നു വേണു ആനപ്പനിക്കരനായത്. ദേവസ്വം ശിവകുമാരില്‍ ആണ് തുടക്കം. 14 അം വയസ്സില്‍. പിന്നീട് രാമചന്രന്‍, ജനാര്‍ദ്ദനന്‍, ബലരാമന്‍, അയ്യപ്പന്‍കുട്ടി, ഗോവിന്ദന്‍ എന്നിവരിലൂടെ വേണുവിനു പാപ്പാനായി ആദ്യ നിയമന്‍ കിട്ടിയപ്പോള്‍ കയറിയ ഗിരീശനില്‍ വീണ്ടും.
പപ്പന്‍ പണിയുടെ മഹത്തായ 32 ആം വര്‍ഷത്തിലാണ് വേണു. ഗിരീശനെ സ്നേഹിക്കുന്നവര്‍ വേണുവിനെയും ഇഷ്ടപ്പെടുന്നു.

Saturday, November 8, 2008

ദേവസ്വം ഗിരീശന്‍ ഇനി ത്രിപുനിതുരയില്‍

ദേവസ്വം ഗിരീശന്‍
25 വര്‍ഷത്തിനു ശേഷം ദേവസ്വത്തിന്റെ ഗിരീശന്‍ ത്രിപൂനിതുരയില്‍ തിരിച്ചെത്തിയിരിക്കുന്നു. ആന ചന്തത്തിന്റെ പരകോടി എന്ന് ഈ കൊമ്പന് വിശേഷണം. എടുത്ത കൊമ്പ്. കൂറ്റന്‍ ചെവി. ഉടല്‍ നീളം. സുന്ദരന്‍ പെരുമുഖം. അന്പതിലും മാറാത്ത കുട്ടിത്തം. ഇത്രയുമൊക്കെ പോരെ ഒരു ആനയെ ഇഷ്ടപ്പെടാന്‍.
തുലാം ഒമ്പതിന് ക്ഷേത്രത്തില്‍ വന്ന ഗിരീശന്‍ ‍ ഇനി കൊടുങ്ങല്ലോര്‍ക്ക് പോകുന്നില്ല എന്ന് ആദ്യം പറഞ്ഞതു ദേവസ്വം മെമ്പര്‍ കെ കെ മോഹനന്‍ ആണ്. ഞാന്‍ പലരെയും വിളിച്ചു ചോദിച്ചു. എല്ലാവര്ക്കും സന്തോഷം. ദേശാഭിമാനിയില്‍ വാര്ത്താ വന്നു.
ഗിരീശന്‍ എന്നാല്‍ ത്രുപുനിതുര എന്നാണ്. അത്ര ബന്ധം. ഞങ്ങളുടെ കുട്ടിക്കാലത്ത് ആന എന്നാല്‍ ഗിരീശന്‍ ആണ്. എത്രയോ കഥകള്‍ കേട്ടിരിക്കുന്നു. തൃപ്പുനിതുര രാമന്‍കുട്ടി, ഗോപാലന്‍കുട്ടി, ചിദംബരന്‍, പഷ്ണിക്കുന്തം അങ്ങനെ ഒരുപാടു ആനകള്‍ ഇവിടെ ഉണ്ടായിരുന്നു. അതുപോലെ പേരെടുത്തു ഗിരീശനും. മൂന്ന് പതിറ്റാണ്ട് മുന്‍പത്തെ ഒരു സംഭവം അതാണ് ഗിരീശനെ ത്രുപൂനിതുരക്ക് നഷ്ടപ്പെടുത്തിയത്. ആ സംഭവം അടുത്ത പോസ്റ്റില്‍.