
25 വര്‍ഷത്തിനു ശേഷം ദേവസ്വത്തിന്റെ ഗിരീശന്‍ ത്രിപൂനിതുരയില്‍ തിരിച്ചെത്തിയിരിക്കുന്നു. ആന ചന്തത്തിന്റെ പരകോടി എന്ന് ഈ കൊമ്പന് വിശേഷണം. എടുത്ത കൊമ്പ്. കൂറ്റന്‍ ചെവി. ഉടല്‍ നീളം. സുന്ദരന്‍ പെരുമുഖം. അന്പതിലും മാറാത്ത കുട്ടിത്തം. ഇത്രയുമൊക്കെ പോരെ ഒരു ആനയെ ഇഷ്ടപ്പെടാന്‍.
തുലാം ഒമ്പതിന് ക്ഷേത്രത്തില്‍ വന്ന ഗിരീശന്‍ ഇനി കൊടുങ്ങല്ലോര്‍ക്ക് പോകുന്നില്ല എന്ന് ആദ്യം പറഞ്ഞതു ദേവസ്വം മെമ്പര്‍ കെ കെ മോഹനന്‍ ആണ്. ഞാന്‍ പലരെയും വിളിച്ചു ചോദിച്ചു. എല്ലാവര്ക്കും സന്തോഷം. ദേശാഭിമാനിയില്‍ വാര്ത്താ വന്നു.
ഗിരീശന്‍ എന്നാല്‍ ത്രുപുനിതുര എന്നാണ്. അത്ര ബന്ധം. ഞങ്ങളുടെ കുട്ടിക്കാലത്ത് ആന എന്നാല്‍ ഗിരീശന്‍ ആണ്. എത്രയോ കഥകള്‍ കേട്ടിരിക്കുന്നു. തൃപ്പുനിതുര രാമന്‍കുട്ടി, ഗോപാലന്‍കുട്ടി, ചിദംബരന്‍, പഷ്ണിക്കുന്തം അങ്ങനെ ഒരുപാടു ആനകള്‍ ഇവിടെ ഉണ്ടായിരുന്നു. അതുപോലെ പേരെടുത്തു ഗിരീശനും. മൂന്ന് പതിറ്റാണ്ട് മുന്‍പത്തെ ഒരു സംഭവം അതാണ് ഗിരീശനെ ത്രുപൂനിതുരക്ക് നഷ്ടപ്പെടുത്തിയത്. ആ സംഭവം അടുത്ത പോസ്റ്റില്‍.
ഈശ്വരാ.. ഗിരീശനെ എന്റെ കുട്ടിക്കാലത്ത് ഞാനും കണ്ടിട്ടുണ്ട്. കമ്പ്രഷൻ മുക്കിൽ നിന്നും എരൂർക്ക് പോകുന്ന വഴിക്കുള്ള ആനപ്പറമ്പിൽ കെട്ടിയിരിക്കുന്നതായാണു ഓർമ്മ.
ReplyDeleteഎന്തൊക്കെയായാലും ഇപ്പൊ എനിക്ക് ആന പേടിയാ